തിരൂർ : മലയാള സർവകലാശാലയ്ക്ക് കെട്ടിട നിർമ്മാണത്തിനും മറ്റ് അനുബന്ധ പ്രവർത്തന ങ്ങൾക്കും തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിന്റെ അധീനതയിലുള്ള ഭൂമിയിൽനിന്ന്‌ സ്ഥലം ഏറ്റെടുക്കില്ലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു കുറുക്കോളി മൊയ്തീൻ എംഎൽഎയ്ക്ക് ഉറപ്പ് നൽകി.തുഞ്ചൻ മെമ്മോറിയൽ കോളേജ് ആരംഭിക്കുന്നതിന് 25 ഏക്കർ ഭൂമി ആവശ്യമുണ്ടാ യിരുന്ന സമയത്ത് പൊതുജനങ്ങൾ തുക സമാഹരിച്ചാണ് 22 ഏക്കർ ഭൂമി വാങ്ങിയിരുന്നത്. അതിൽനിന്ന് അഞ്ച് എക്കർ ഭൂമി നേരത്തേ മലയാള സർവകലാശാലയ്ക്കും രണ്ടേക്കർ ഭൂമി റോഡ് വികസനത്തിനും നൽകിയിരുന്നുവെന്നുമുള്ള വിവരം എംഎൽഎ മന്ത്രിയെ ധരിപ്പിച്ചു.

ഇനിയും അഞ്ചേക്കർ ഭൂമി കൂടി കോളേജിൽനിന്ന് മലയാള സർവകലാശാലയ്ക്ക് നൽകുക യാണെങ്കിൽ പത്തേക്കർ ഭൂമി മാത്രമേ ബാക്കിയുണ്ടാകുകയുള്ളൂ. ഇത് കോളേജിന്റെ ഭാവി വികസനത്തിന് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മലയാള സർവകലാശാലയ്ക്കുവേണ്ടി പൊന്നുംവിലയ്ക്ക് വാങ്ങിയ പത്തേക്കർ ഭൂമി ഉപയോഗശൂന്യമായികിടക്കുകയാണ്.പ്രദേശത്തിന്റെ വിദ്യാഭ്യാസ വികസന ത്തിന് നാട്ടുകാർ തുഞ്ചൻ മെമ്മോറിയൽ കോളേജിന് വാങ്ങി നൽകിയ ഭൂമി സർവകലാശാല യ്ക്കുവേണ്ടി ഏറ്റെടുക്കുന്നത് നീതീകരിക്കാനാകുന്നതല്ലെന്നും എംഎൽഎ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.

മലയാള സർവകലാശാല കേരളത്തിലെ ഏറ്റവും മികച്ച സർവകലാശാലയായി ഉയർത്തി ക്കൊണ്ടു വരുന്നതിന് ആവശ്യമുള്ള ഭൂമി വാങ്ങുന്നതിനുള്ള തുക അനുവദിക്കുന്നതിനും സർവകലാശാലയ്ക്കുവേണ്ടി വാങ്ങിയിട്ടിരിക്കുന്ന ഭൂമി ഉപയോഗപ്രദമാക്കുന്നതിനും അടിയ ന്തര ഇടപെടലുണ്ടാകണമെന്നും എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു. തിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് നീക്ക മില്ലെന്നും മലയാള സർവകലാശാലയുടെ വികസനത്തിന് നിലവിലുള്ള ഭൂമിയിൽതന്നെ കെട്ടിടങ്ങൾ നിർമ്മിക്കുമെന്നും മന്ത്രി എംഎൽഎയെ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *