ചങ്ങരംകുളം:കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ചങ്ങരംകുളം ഫെസ്റ്റ് നാളെ സമാപിക്കും. മൂന്നാം ദിനമായ ഇന്ന് യുവാക്കളുടെ മനം കവരാന്‍ ചങ്ങരംകുളത്തിന്റെ പ്രിയ താരങ്ങളായ ഡബ്സിയും ബേബി ജീനും വേദിയിലെത്തും.രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഡബ്ബ ബീറ്റ് സംഘം വേദിയില്‍ ആസ്വാദകരുടെ മനം കവരാന്‍ ദൃശ്യവിസ്മയങ്ങള്‍ ഒരുക്കും. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വിവിധ മേഖലയില്‍ പ്രവൃത്തിച്ച് വരുന്ന പ്രമുഖ വ്യക്തികളെയും കലാകാരന്‍മാരെയും വ്യാപാരികളെയും തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചിരുന്നു.ഉദ്ഘാടന ദിനത്തില്‍ കലാഗ്രാമം പദ്ധതിയുടെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ സിന്ധു നിർവഹിച്ചു.

ചടങ്ങില്‍ ആലങ്കോട് ലീലാ കൃഷ്ണന് പഞ്ചായത്തിന്റെ സ്നേഹാദരവ് നൽകി.തുടർന്നു നടന്ന അസിൻ വെള്ളിലയുടെ മ്യൂസിക്ക് കൺസേർട്ട് ആസ്വദിക്കുവാൻ നൂറു കണക്കിന് പേരാണ് എത്തിയത്.രണ്ടാം ദിനമായ വെള്ളിയാഴ്ച വയലിന്‍ കലാകാരന്‍ ശ്രീക്കുട്ടന്റെ നേതൃത്വത്തില്‍ നടന്ന വയലിന്‍ ഫ്യൂഷന്‍ ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്നു.29ന് ഞായറാഴ്ച ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.മെന്റലിസ്റ്റ് താഹിര്‍ അലിയുടെ മൈന്റ് &ഇല്ല്യൂഷന്‍ എന്ന പരിപാടിയും തുടര്‍ന്ന് മിലോമാനിക് ഫോക്ക് ബാന്റ് ഒരുക്കുന്ന മൃസിക്കല്‍ പ്രോഗ്രാമും അരങ്ങേറും.

Related Post

Leave a Reply

Your email address will not be published. Required fields are marked *