തിരൂർ : തപാൽ സ്വകാര്യവത്കരണത്തിനും ഐഡിസി സംവിധാനം നടപ്പാക്കുന്നതിനുമെതിരേ എഫ്‍എൻപിഒ തിരൂർ ഡിവിഷൻ കമ്മിറ്റി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനുമുൻപിൽ ധർണ നടത്തി. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.ഡിവിഷൻ കൺവീനർ കെ.പി. ഹനീഫ അധ്യക്ഷത വഹിച്ചു. ഇ. സുരേഷ്, സി.ടി. വാസുദേവൻ, കെ.ജി. സിബി, പി.ഇ. ജയകൃഷ്ണൻ, സി.പി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.