വന്‍ വിവാദവും ഇസ്‌ളാമിക സംഘടനകളുടെ എതിര്‍പ്പും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സ്‌കൂളുകളിലെ സൂംബഡാന്‍സുമായി മുമ്ബോട്ട് പോകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ മാനസീക ശാരീരിക വികാസത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ലഘു വ്യായാമ മാണെന്നും സ്‌കൂള്‍ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും വിദ്യാഭ്യാസമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സൂംബാഡാന്‍സിനെ എതിര്‍ക്കുന്നത് വര്‍ഗ്ഗീയതയെ അനുകൂലിക്കുന്നതിനും പ്രോത്സാഹി പ്പിക്കുന്നതിനും തുല്യമാണെന്നും ചിലര്‍ ഈ നിര്‍ദേശത്തെ തെറ്റിദ്ധരിപ്പിക്കാനും ആടിനെ പട്ടിയാക്കാനുമുള്ള ശ്രമമാണെന്നും പറഞ്ഞു. വിദ്യാഭ്യാസവകുപ്പ്് നിര്‍ദേശിക്കുന്ന കാര്യത്തില്‍ രക്ഷിതാവിന് ചോയ്‌സില്ല. വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ധ്യാപകന് ബാധ്യത ഉണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
എയറോബിക്‌സ് വ്യായാമങ്ങളിലൂടെ കുട്ടികളുടെ ശരീരഭാരം കുറയ്ക്കുക, ഉന്മേഷവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുക, ജീവിതശൈലീ രോഗങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക, ബുദ്ധിക്ക് ഉണര്‍വ്വ് നല്‍കുക തുടങ്ങി മാനസീകശാരീരിക ക്ഷമതയും പോസിറ്റീവ് ചിന്താഗതിയും വളര്‍ത്തുകയാണ് ഉദ്ദേശിക്കുന്നത്. ഇത് പഠനത്തെയും വ്യക്തിത്വത്തെയും ബാധിക്കുന്ന കാര്യമാണെന്നും പറഞ്ഞു.
90 ശതമാനം വിദ്യാലയങ്ങളിലും ഇത് നടന്നുകൊണ്ടിരിക്കുകയാണെന്നും സൂബാ തീരുമാന വുമായി മുമ്ബോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ലോകത്തുടനീളം ഡൈവിംഗ്, നീന്തല്‍ പോലെയുള്ള അനേകം കായികഇനങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ പ്രത്യേക ഡ്രസ്‌കോഡ് ഇട്ടാണ് അത് ചെയ്യുന്നതെന്നും ആരോടും അല്‍പ്പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. സൂംബ ഡാന്‍സ് ആരേയും അടിച്ചേല്‍പ്പിക്കില്ല എന്നും കൂട്ടായ കായികപ്രവര്‍ത്തി യിലൂടെ സഹപാഠികളെ ബഹുമാനിക്കാനും സാമൂഹികബന്ധം മെച്ചപ്പെടുത്തുമെന്നും പറഞ്ഞു.