തിരൂർ : ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് എൻഎഫ്പിഇയുടെ നേതൃത്വത്തിൽ രാപകൽ ധർണ നടത്തി.പോസ്റ്റോഫീസുകളിൽനിന്ന് ഡെലിവറി സംവിധാനം അടർത്തിമാറ്റി ഒാഫീസുകൾ കൂട്ടമായി അടച്ചുപൂട്ടുവാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനംചെയ്തു. എൻ.പി. അബ്ദുൾ ഖാദർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, പ്രാവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലീസ്, ടി. ഷാജി, ടി. ദിനേശൻ, ടി. ഗംഗാധരൻ, പി.വി. സുധീർ, കെ.വി. ഷീജ, പ്രദീപ് കൻമനം, സി.എം.പി. നൂറുദ്ദീൻ, എം.കെ. സനൂപ്, സി.പി. ബഷീർ എന്നിവർ പ്രസംഗിച്ചു.