തവനൂർ : കെഎംജിയുപി സ്‌കൂളിൽ റോബോട്ടിക്‌സ്, പൈത്തൺ പരിശീലന പരിപാടി കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്തു. കുട്ടികൾക്കുള്ള റോബോട്ടിക്‌സ് സ്റ്റെം കിറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.മലപ്പുറം ഡയറ്റിന്റെ നേതൃത്വത്തിൽ വാക്കരൂ ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഡീലിഡ് ഇന്റർനാഷണൽ ആണ് മലപ്പുറം ജില്ലയിലെ തിരഞ്ഞെടുത്ത ആറു വിദ്യാലയങ്ങളിലെ 30 വീതം കുട്ടികൾക്ക് റോബോട്ടിക് പരിശീലനവും കിറ്റും നൽകുന്നത്.തവനൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷത വഹിച്ചു. വാക്കരൂ ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് സുമിത്ര ബിന്ദു പദ്ധതി വിശദീകരിച്ചു. പ്രഥമാധ്യാപിക എസ്. ബിന്ദു, ഡീലിഡ് ഇന്റർനാഷണൽ കോ ഫൗണ്ടർ സി.പി. അർജുൻ, സ്ഥിരംസമിതി അധ്യക്ഷ ലിഷാ മോഹൻ, ഡയറ്റ് ഫാക്കൽറ്റി വിനോദ്കുമാർ, പിടിഎ പ്രസിഡന്റ് ടി.എൻ. പരമേശ്വരൻ, സ്‌കൂൾ കോഡിനേറ്റർ റോബിൻ ആന്റണി എന്നിവർ പ്രസംഗിച്ചു.