ചങ്ങരംകുളം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുപ്പ് തുടങ്ങി വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് വാർഡ് തല കമ്മറ്റികൾ രൂപവത്കരിച്ചു. പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും സംഭരിച്ച നെല്ലിൻ്റെ പണം അനുവദിക്കാത്ത സർക്കാർ നടപടി അവസനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ സമിതിയംഗം ഷഹനാസ് കോലൊളമ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. പ്രശ്നപരിഹാരത്തിനായി അടിയന്തിര ഇടപെടൽ നടത്തിയില്ലെങ്കിൽ ആലങ്കോട് പഞ്ചായത്തിലെ കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ കൺവെൻഷൻ തീരുമാനിച്ചു.പൊന്നാനി മണ്ഡലം സെക്രട്ടറി സി.വി. ഖലീൽ, സലിം പുത്തൻ പുരക്കൽ, ടി. വി. മുഹമ്മദ് അബ്ദുറഹിമാൻ, എം.കെ. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *