പൊന്നാനി: പൊന്നാനി സി.എച്ച് സെന്റര്‍ ഓഫീസ് ഉദ്ഘാടനവും ആംബുലന്‍സ് സമര്‍പ്പണവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പൊന്നാനി ഗവണ്‍മെന്റ് താലൂക്ക് ഹോസ്പിറ്റലിന് മുന്നിലാണ് സി.എച്ച് സെന്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുക. വി.പി ഹുസൈന്‍ കോയ തങ്ങള്‍ സ്മാരക മെഡികെയര്‍ സംവിധാനവും സജ്ജമായി. വഹീദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ സെയ്ദ് ഹാജി അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ അഷ്‌റഫ് കോക്കൂര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.കിടപ്പ് രോഗികള്‍ക്കുള്ള ധനസഹായ വിതരണം മുസ്ലിം ലീഗ് സംസ്ഥാന പ്രര്‍ത്തക സമിതി അംഗം സയ്യിദ് അഹ്‌മദ് ബാഫഖി തങ്ങള്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.പി യൂസുഫലി എന്നിവര്‍ നിര്‍വഹിച്ചു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി.എം യൂസുഫ്, ട്രഷറര്‍ വി.വി ഹമീദ്, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, സി.എച്ച് സെന്റര്‍ സെക്രട്ടറി കെ.ടി ഹംസ, ട്രഷറര്‍ സി.കെ മുഹമ്മദ് ഹാജി, എം.പി നിസാര്‍, റഫീഖ് തറയില്‍, കെ.ആര്‍ റസാഖ്, യു മുനീബ്, ഷബീര്‍ ബിയ്യം, ഫര്‍ഹാന്‍ ബിയ്യം, പി ബീവി, ആയിശ ഹസ്സന്‍, , എ.എം ഹസ്സന്‍ ബാവ ഹാജി, ഷാനവാസ് വട്ടത്തൂര്‍, കെ.എം ഇഖ്ബാ ല്‍, ആയിശ അബ്ദു, എ മുംതാസ്, ജാബിര്‍ എം, കുഞ്ഞിമോന്‍ ഹാജി, കെ.എം.സി.സി പ്രതിനിധികളായ കെ.ടി അബൂബക്കര്‍, സിറാജുദ്ദീന്‍ കാഞ്ഞിരമുക്ക്, ബക്കര്‍ മക്കം, റാഷിദ് ഒമാന്‍, എ.വി റഫീഖ് പുതുപൊന്നാനി, സി.എച്ച് സെന്റര്‍ ഭാരവാഹികളായ കെ.കെ ഹംസ, കെ മൊയ്തീന്‍ കുഞ്ഞ്, എം പരീക്കുട്ടി, മുഹ്‌സിന്‍ മഖ്ദൂമി, സി.പി സക്കരിയ, എന്‍ ഫസലുറഹ്‌മാന്‍, ഇല്യാസ് മൂസ, ഖാദര്‍ ആനക്കാരന്‍, ഖാദര്‍ ഹാജി കുറ്റിക്കാട്, പി.പി നിസാര്‍ പ്രസംഗിച്ചു.