തിരൂർ : സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ ഫെയ്സ് 2.0 ഭാഗമായി സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും വൃത്തിയുടെ അടിസ്ഥാനത്തിൽ റാങ്ക് നൽകാൻ നടത്തുന്ന സ്വച്ഛ് സർവേഷൻ ഗ്രാമീൺ -2025 ബ്ലോക്ക് തല ലോഗോ പ്രകാശനം ചെയ്തു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് യു. സൈനുദ്ധീൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, തലക്കാട്, പുറത്തൂർ, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌മാർ, തിരൂർ ബ്ലോക്ക് സെക്രട്ടറി,ബ്ലോക്ക് മെമ്പർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു..