കുറ്റിപ്പുറം : പണിമുടക്കിൽ വലഞ്ഞ യാത്രക്കാർക്ക് ഭക്ഷണപ്പൊതികളുമായി എടപ്പാൾ ലയൺസ് ക്ലബ് പ്രവർത്തകർ എത്തിയത് ആശ്വാസമേകി. ബസ്‌സ്റ്റാൻഡിലും റെയിൽവേസ്റ്റേഷ നിലുമായി കാത്തുനിന്ന യാത്രക്കാർക്കും അതിഥിത്തൊഴിലാളികൾക്കുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണപ്പൊതികൾ വിതരണംചെയ്തത്. ദേശീയ പണിമുടക്കിനെത്തുടർന്ന് ഭക്ഷണശാലകൾ അടച്ചിട്ടതുമൂലം ദുരിതത്തിലായ യാത്രക്കാർക്ക് ലഭിച്ച ഭക്ഷണം ആശ്വാസമായി. പവർസ്റ്റോൺ അഷറഫ്, രഘു കുട്ടത്ത്, മണി, പൊറ്റാരത്ത് ബഷീർ, രഞ്ജൻ തുടങ്ങിയവരുടെ നേതൃത്വ ത്തിലാണ് ഭക്ഷണപ്പൊതികൾ വിതരണംചെയ്തത്.