താനൂർ : പണിമുടക്ക് ദിനത്തിൽ കാട്ടിലങ്ങാടി രചന ക്ലബ് പ്രവർത്തകർ പ്രദേശത്ത് സന്നദ്ധസേവന പ്രവർത്തനം നടത്തി മാതൃകയായി. കാട്ടിലങ്ങാടി അക്ഷയകേന്ദ്രത്തിനു സമീപത്തെ റോഡിലും സമീപത്തിലെ പറമ്പിലും വെള്ളക്കെട്ടു മൂലം നിരവധി കാലമായുള്ള യാത്രാക്ലേശവും ദുരിതവും പരിഹരിക്കാൻ രചനയുടെ പ്രവർത്തകർ രാവിലെമുതൽ ചാലുകൾകീറി വെള്ളക്കെട്ട് ഒഴിവാക്കുന്ന പ്രവർത്തനം നടത്തി. പ്രസിഡൻറ് പ്രകാശൻ കൂച്ചിപ്പള്ളി, എം. ഉണ്ണികൃഷ്ണൻ, സി. ഇക്ബാൽ, പി. രാമചന്ദ്രൻ, ഒ. പരമേശ്വരൻ, വാസു പുളിയേരി, സി. നാരായണൻ തുടങ്ങിയവർ നേതൃത്വംനൽകി.