Breaking
Thu. Aug 21st, 2025

എടപ്പാൾ :ദേശീയ പണിമുടക്കിന്റെ ഭാഗമായി എടപ്പാൾ ടൗണിൽ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ സർക്കാർ ആയി മോദി സർക്കാർ മാറിയെന്നു അഡ്വ. എ എം രോഹിത് അഭിപ്രായപ്പെട്ടു. കോർപ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കുന്ന കേന്ദ്ര സർക്കാരി നെതിരെ യുള്ള ജനകീയ വികാരം രാജ്യത്തു ശക്തമാണെന്ന് തെളിയിക്കാൻ പണിമുടക്കിനു സാധിച്ചു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹംസത്ത് തറക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഇ പി രാജീവ്, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സി രവീന്ദ്രൻ, സി ആർ മനോഹരൻ, അഷറഫ് നെട്ടത്ത്,കണ്ണൻ നമ്പിയർ,ആഷിഫ് പൂക്കരത്തറ, ഹംസ കാവുങ്ങൽ,വി പി കുഞ്ഞിമോയ്‌ദീൻ,സി കബീർ,ബഷീർ കെ എസ്, ഫൈസൽ പോത്തന്നൂർ, എം വി മമ്മു, പി എ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *