പൊന്നാനി : കോട്ടയം മെഡിക്കൽകോളേജിൽ കെട്ടിട്ടംതകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയോജകമണ്ഡലം മുസ്‍ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.ആശുപത്രി പരിസര ത്ത് മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. സമരാഗ്നി യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.യൂത്ത്‌ലീഗ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് ഷെബീർ ബിയ്യം അധ്യക്ഷനായി. കെ.വി. റഫീഖ്, സി.കെ. അഷറഫ്, കെ.എ. ബക്കർ, അഡ്വ. നിയാസ്, എ.എ. റഊഫ്, ഫർഹാൻ ബിയ്യം, എൻ. ഫസലുറഹ്‌മാൻ, സലീം ഗ്ലോബ്, അസ്‌ലം പാലപ്പെട്ടി, ശുറൈഖ് മാറഞ്ചേരി, കുഞ്ഞിമുഹമ്മദ് കടവനാട്, എം.പി. നിസാർ തുടങ്ങിയവർ പ്രസംഗിച്ചു.
എടപ്പാൾ : ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തവനൂർ നിയോജകമണ്ഡലംമുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി സമരാഗ്നിയുടെ ഭാഗമായി മന്ത്രിയുടെ കോലം കത്തിച്ചു.പ്രതിഷേധ ജ്വാല ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐ.പി. ജലീൽ ഉദ്ഘാടനംചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യൂനുസ് പാറപ്പുറം അധ്യക്ഷനായി.ജില്ലാ കമ്മിറ്റിയംഗം പത്തിൽ സിറാജ്, ഇ.പി. അലി അഷ്‌കർ, നാസിക് ബീരാഞ്ചിറ, ഷാഫി തണ്ടിലം, ജർസീക് കൂട്ടായി, ഷാഫി ഐങ്കലം, അമീൻ കൂട്ടായി, കോയ മംഗലം, വി.വി.എം. മുസ്തഫ എന്നിവർ പ്രസംഗിച്ചു.