തിരൂർ : വിജയത്തെ മാത്രമല്ല ജീവിതത്തിൽ തോൽവിയെയും നേരിടാൻ വിദ്യാർഥികൾ പഠിക്കണമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ അഭിപ്രായപ്പെട്ടു. തിരൂർ റീജണൽ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കൽച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സാഹചര്യങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന സമ്മർദ്ദം അവരെ ലഹരിക്ക് അടിമയാവാൻ ഇടയാക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ജീവിതത്തിലെ സമ്മർദ്ദം ഒഴിവാക്കാൻ കലാ കായിക മത്സരങ്ങളിൽ അവർ ഏർപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ അദ്ദേഹം അനുമോദിക്കുകയുംചെയ്തു. സംഘം പ്രസിഡൻറ് കെ. സുനിൽകുമാർ അധ്യക്ഷനായി. അജിത്ത്കുമാർ, എൻ.പി. ഫൈസൽ, വി. അബ്ദു സിയാദ്, സെക്രട്ടറി പി. കൃഷ്ണകുമാർ വി.പി. സിനി, സനൂപ് എന്നിവർ പ്രസംഗിച്ചു.