താനൂർ : കമ്മാക്കാന്റെ പുരക്കൽ ജുറൈജ് ഒഴുക്കിൽപെട്ട് കാണാതായ മാൽദ്വീപ് ന്യൂകട്ട് മന്ത്രി വി. അബ്ദുറഹ്മാൻ സന്ദർശിച്ചു. രക്ഷാപ്രവർത്തനം നടത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും മന്ത്രി കാര്യങ്ങൾ ചോദിച്ചറിയുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.ഇന്നലെത്തന്നെ തിരച്ചിൽ ഉൗർജിതമാക്കിയിരുന്നെങ്കിലും പുഴയിൽ ശക്തമായ ഒഴുക്ക് കാരണം കണ്ടെത്താനാകാതെ ഇന്നും തിരച്ചിൽ തുടർന്നു. ജുറൈജിനെ കണ്ടെത്തായില്ല. താനൂർ എടക്കടപ്പുറം കമ്മാക്കാന്റെ പുരക്കൽ ഷാജഹാന്റെ മകനാണ് ഒഴുക്കിൽപെട്ട ജുറൈജ്. നഗരസഭാധ്യക്ഷൻ റഷീദ് മോര്യ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈനബ ചേനാത്ത്, വൈസ് പ്രസിഡൻറ് വി.കെ. ജലീൽ, ഡിവിഷൻ കൗൺസിലർ ഫാത്തിമ മേപ്പുറത്ത് തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
താനൂർ : ജുറൈജിനു വേണ്ടി തിരച്ചിൽ നടത്തുന്ന സ്ഥലം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി സന്ദർശിച്ചു. പിന്നീട് വീട്ടിൽ പോയി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. ജനപ്രതിനിധികളും മുസ്‌ലിംലീഗ് നേതാക്കളും എംപിയോടൊപ്പം ഉണ്ടായിരുന്നു.