എടപ്പാള്‍ : പണിമുടക്ക് സമരത്തിന്റെ മറവില്‍ പീരുമേട് പോസ്റ്റ് മാസ്റ്ററും എഫ് എന്‍ പി ഒ. പി ത്രി. യൂണിയന്‍ സർക്കിൾ അസി. സെക്രട്ടറിയുമായ ഡോ. ഗിന്നസ് മാടസാമിയെ സമരാനുകൂലി കള്‍ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തിരൂര്‍ ഡിവിഷന്‍ കമ്മിറ്റി എടപ്പാള്‍ പോസ്റ്റ് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.ഡിവിഷന്‍ കോഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ടി വി ദേവദാസ് ഉദ്ഘാടനം ചെയ്തു.ടി പി.രാമദാസ് അധ്യക്ഷത വഹിച്ചു. കെ ജി സിബി, സി ടി വാസുദേവന്‍ ഇ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു .എഫ് എന്‍ പി ഒ തിരൂര്‍ ഡിവിഷന്‍ കമ്മിറ്റി എടപ്പാള്‍ പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ
തിരൂര്‍ ഡിവിഷന്‍ കോ.ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ടി വി ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു.
