തവനൂർ : കെഎംജിവിഎച്ച്എസ് സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച 11-ന്.
ചങ്ങരംകുളം : മൂക്കുതല യുഎഎംജിഎൽപിസ്കൂൾ വടക്കുംമുറിയിൽ ഒഴിവുള്ള എൽപിഎസ്ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി തിങ്കളാഴ്ച രാവിലെ 10.30-ന് അഭിമുഖത്തിന് ഓഫീസിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു.
താനൂർ : നന്നമ്പ്ര എസ്എൻയുപി സ്കൂളിൽ യുപിഎസ്ടി, യുപി അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10-ന് താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.
താനൂർ : ഒഴൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പരിരക്ഷാ നഴ്സ് നിയമനം. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന്.
താനൂർ : താനാളൂർ കുടുംബാരോഗ്യകേന്ദ്രം പകര സബ് സെൻററിൽ ജൂനിയർ പബ്ലിക് നഴ്സ് താത്കാലിക നിയമനം. അഭിമുഖം 23-ന് രാവിലെ 10.30-ന് കുടുംബാരോഗ്യകേന്ദ്രത്തിൽ.