എടപ്പാൾ : അറുപതു വയസ്സ് കഴിഞ്ഞ കലാകാരന്മാർക്കായി സർക്കാർ നൽകുന്ന ക്ഷേമനിധി പെൻഷനും കലാകാര പെൻഷനും ഏകീകരിക്കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടന ‘നന്മ’ തവനൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ടനകം സി.വി. സുബ്രഹ്മണ്യൻ നഗറിൽ നടന്ന സമ്മേളനം കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് എ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കേരള കലാമണ്ഡലം ചെണ്ട വിഭാഗം മേധാവി സി.വി. നിഥിൻ കൃഷ്ണയെ ആദരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അജിത നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ലുക്മാൻ അരീക്കോട്, പ്രമോദ് തവനൂർ, സജിത്ത് വി. പൂക്കോട്ടുംപാടം, എം.പി. മണി, കൃഷ്ണകുമാർ, ബഷീർ തുറയാട്ടിൽ, സി.വി. ശശി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രദീപ് പാറപ്പുറം (പ്രസി.), പി.എസ്. ബിന്ദു, പി.പി. വിജയൻ (വൈസ് പ്രസി), എം.പി. മണി (സെക്രട്ടറി), സി.വി. മോഹനൻ, എ.പി. മണികണ്ഠൻ (ജോ. സെക്രട്ടറി), സി.വി. ശശി (ട്രഷ.). സമ്മേളന വിളംബരജാഥയും നന്മ ഗായകസംഘത്തിന്റെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.നന്മയുടെ മലപ്പുറം ജില്ലാ സമ്മേളനം ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ തവനൂരിൽ നടക്കും.