താനൂർ : താനൂർ ഡിവൈഎസ്‌പി ഓഫീസ് സബ് ഡിവിഷൻ പരിധിയിൽ എസ്‌സി വിഭാഗത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാഭ്യാസ പ്രതിഭകളെ അനുമോദിച്ചു. താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കല്പകഞ്ചേരി, കാടാമ്പുഴ, പോലീസ്‌സ്റ്റേഷൻ പരിധിയിലെ വിദ്യാർഥിളെയാണ് താനൂരിൽ അനുമോദിച്ചത്.
ഡിവൈഎസ്‌പി പി. പ്രമോദ് ഉദ്ഘാടനംചെയ്തു. എഎസ്ഐ കെ. സലേഷ് അധ്യക്ഷനായി. അഡ്വ. എം.സി. അനീഷ് ബോധവത്കരണ ക്ലാസെടുത്തു. സിഐ. കെ.ടി. ബിജിത്ത്, എസ്.ഐ. എൻ.ആർ. സുജിത്ത്, സ്നേഹിത കൗൺസിലർ സമീര തുടങ്ങിയവർ സംസാരിച്ചു. താനൂർ പോലീസ് സംഘടിപ്പിച്ച അനുമോദനസദസ്സ് ഡിവൈഎസ്‍പി പി. പ്രമോദ് ഉദ്ഘാടനംചെയ്യുന്നു.