തിരൂർ : തിരൂർ താലൂക്ക് തല പട്ടയമേളയിൽ 215 പട്ടയങ്ങൾ വിതരണംചെയ്തു. മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി.അദ്ദേഹം പട്ടയങ്ങൾ വിതരണംചെയ്തു. 61 എൽഎ പട്ടയങ്ങളും 154 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളുമാണ് വിതരണംചെയ്തത്. തിരൂർ തഹസിൽദാർ സി.കെ. ആഷിക്, തഹസിൽദാർ മോഹനൻ നൂഞാടൻ, തഹസിൽദാർ പ്രജീഷ്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ വി. ഗോവിന്ദൻകുട്ടി, ടി.ജെ. രാജേഷ്, ഗോപാലകൃഷ്ണൻ അടിയാട്ടിൽ, ഭരതൻ വയ്യാട്ട്, പി.വി. ഷറഫുദീൻഎന്നിവർ സംസാരിച്ചു.