എരമംഗലം : മലപ്പുറം എം എസ് പി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന 44 മത് മലപ്പുറം ജില്ലാ സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച മുഴുവൻ കാറ്റഗറികളിലും മെഡൽ നേട്ടം കൈവരിച്ച് വിന്നർ സ്പോർട്സ് സെന്ററർ എരമംഗലത്തെ കായിക താരങ്ങൾ .
പത്ത് കാറ്റഗറുകളിൽ മത്സരിച്ച് നേടിയെടുത്തത് 13 മെഡലുകൾ, ഇതിൽ സ്വർണ്ണം വെള്ളി വെങ്കലമെഡലുകൾ ഉൾപ്പെടുന്നു. ആറു പേർ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് കേരള സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
നവംബർ 25, 26 തീയതികളിൽ തിരുന്നാവായ നാവ മുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിലും വിന്നർ സ്പോർട്സ് സെന്ററിലെ വിദ്യാർത്ഥികൾ മത്സരിക്കുന്നുണ്ട്.