കുറ്റിപ്പുറം : അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പാലക്കാട് ഡിവിഷണൽ ജനറൽ മാനേജർ അരുൺകുമാർ ചതുർവേദിയും അബ്ദുസ്സമദ് സമദാനി എംപിയും എത്തി. വികസനപ്രവർത്തനങ്ങൾ നേരിൽ കണ്ടതിനുശേഷം അവലോകനയോഗം ചേർന്നു. വികസന പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയായതായും ബാക്കിയുള്ള ജോലികൾ ഉടൻ പൂർത്തിയാകു മെന്നും യോഗത്തിനുശേഷം അബ്ദുസ്സമദ് സമദാനി പറഞ്ഞു. കുറ്റിപ്പുറത്ത് നിർത്തലാക്കിയ തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പ്പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷൻ റോഡിലെ െെകയേറ്റങ്ങൾ ഒഴിപ്പിച്ചുതരണമെന്ന ആവശ്യം റെയിൽവേ അധികൃതർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.റോഡിലെ െെകയേറ്റങ്ങൾ ഒഴിപ്പിക്കാൻ റെയിൽവേ അടിയന്തരമായി കുറ്റിപ്പുറം പഞ്ചായത്തിന് വീണ്ടും കത്ത് നൽകുമെന്നും അധികൃതർ പറഞ്ഞു. റെയിൽവേയുടെ കത്ത് കിട്ടിയാലുടൻ െെകയേറ്റങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം പരപ്പാര സിദ്ദിഖ് അധികൃതരോട് പറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തെ മേൽനടപ്പാലം ഉള്ളിടത്ത് അടിപ്പാത നിർമിക്കണ മെന്നും നിർത്തലാക്കിയ തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ടീം കുറ്റിപ്പുറം എംപിക്ക് നിവേദനം നൽകി.