എടപ്പാൾ : സ്പെയിനിലെ ബാഴ്സലോണയിലുള്ള ഏവിയേഷൻ അക്കാദമിയിൽനിന്ന് 22-ാം വയസ്സിൽ 250 മണിക്കൂർ വിമാനം പറത്തി പൈലറ്റ് ലൈസൻസ് നേടിയ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി ആദിൽ സുബിയെ ഐഡിയൽ സ്കൂൾ അധ്യാപകർ അനുമോദിച്ചു. പ്രിൻസിപ്പൽ സെന്തിൽ കുമരൻ ഉപഹാരം നൽകി.അധ്യാപകരായ കെ.പി. വിനീഷ്, ഐ. സുന്ദരൻ, ശിൽപ്പ കെ. ജയൻ എന്നിവരും പിതാവ് വെളിയങ്കോട് സ്വദേശി സുബൈർ, മാതാവ് റഫീബ തുടങ്ങിയവരും പങ്കെടുത്തു.