എടപ്പാൾ : തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വട്ടംകുളം പഞ്ചായത്ത് മുസ്‌ലിംലീഗ് വാർഡ് ഭാരവാഹികളുടെ പ്രത്യേക കൺവെൻഷൻ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി ഉദ്ഘാടനംചെയ്തു. തിരഞ്ഞെടുപ്പുസമിതി ചെയർമാൻ പത്തിൽ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.സമിതി കൺവീനർ കഴുങ്കിൽ മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ, ടി.പി. ഹൈദരലി, സി.പി. ബാപ്പുട്ടി ഹാജി, വി.വി.എം. മുസ്തഫ, കെ.വി. അബ്ദുല്ലക്കുട്ടി, എം.കെ.എം. അലി, സുബ്രഹ്മണ്യൻ നെല്ലിശ്ശേരി, യു.വി. സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.