കുറ്റിപ്പുറം:അമാന ആശുപത്രിയിലെ നഴ്സുമാരും ജീവനക്കാരും താമസിക്കുന്നത് സങ്കടകരവും പരിതാപകരവുമായ അവസ്ഥയിലാണെന്ന് പൊലിസിൻ്റെ കണ്ടെത്തൽ.ആശുപത്രിയിലെ നേഴ്‌സ് കോതമംഗലം പാലാരിമംഗലം സ്വദേശിനി അമീന മരിച്ച സംഭവത്തിൽ കേസന്വേഷണ ത്തിൻ്റെ ഭാഗമായി തിരൂർ ഡി.വൈ.എസ്.പി പ്രേമാനന്ദൻ്റെ നേതൃത്വത്തിൽ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വേദനാജനകമായ അവസ്ഥയിലാണ് നഴ്സുമാരും ജീവനക്കാരും താമസി ക്കുന്നതെന്ന് പൊലിസ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 10 മണിക്ക് ആശുപത്രിയിൽ പരിശോധന നടത്തിയ പൊലിസ് അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയ മുറി വിശദ്ധ മായി പരിശോധിച്ചു.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ജീവന ക്കാരുടെ മൊഴിയെടുത്തു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കൽ വരും ദിവസങ്ങളിലും തുടരും.
ഡി.വൈ.എസ്.പി പ്രേമാനന്ദന്റെ നേതൃത്വത്തിൽ അമീനയുടെ മാതാപിതാക്കളുടെ മൊഴി യെടുക്കും. ഇതിനായി നാളെ ഡി.വൈ.എസ്.പി ഓഫിസിലെത്താൻ കുടുംബത്തോട് ആവശ്യ പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ നിന്ന് പൊലിസ് ശേഖരിച്ച സി.സി.ടി.വി യുടെ പരിശോധനകൾ പൂർത്തീകരിച്ചിട്ടുണ്ട്.അതേസമയം ആരോപണ വിധേയ നായ മുൻ മാനേജർ എൻ.അബ്ദുൽറഹ്‌മാനെതിരേ കേസെടുക്കുന്ന കാര്യത്തിൽ പൊലിസ് എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുക. തിടുക്കത്തിൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലിസ് വിലയിരുത്തൽ. കുറ്റാരോപിതനെതിരേ കേസെടുക്കാത്തതിൽ വ്യാപക പ്രതിഷേധ മാണ് പൊലിസിനെതിരേ ഉയർന്നിട്ടുളളത്.കുറ്റിപ്പുറം സി.ഐ കെ.നൗഫൽ, ഡി.വൈ.എസ്.പി ഓഫിസിലെ എസ്.ഐ നവീൻ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.