പൊന്നാനി : ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്‌മരണസംഗമവും നിർധനരോഗികൾക്കുള്ള മെഡിക്കൽ ഉപകരണ വിതരണവും സംഘടിപ്പിച്ചു.ഡിസിസി സെക്രട്ടറി അഡ്വ. എൻ.എ. ജോസഫ് അനുസ്‌മരണ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.പി. നബീൽ അധ്യക്ഷനായി. കെപിസിസി അംഗം അഡ്വ. കെ. ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. ഈഴുവത്തിരുത്തി മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുത്ത അർഹരായ നിർധന രോഗികൾക്കുള്ള മെഡിക്കൽ സഹായോപകരണങ്ങളുടെ വിതരണം അഡ്വ. കെ. ശിവരാമൻ ഉദ്ഘാടനംചെയ്തു. പുന്നക്കൽ സുരേഷ്, പ്രദീപ് കാട്ടിലായിൽ, എ.പി. സുരേന്ദ്രൻ, സി. ജാഫർ, കെ.പി. സോമൻ, ഫസലുറഹ്‌മാൻ, കെ.വി. സുജീർ, അമ്മുക്കുട്ടി മാടക്കര, വി. യശോദ തുടങ്ങിയവർ പ്രസംഗിച്ചു.