തിരൂർ : താലൂക്ക് എൻഎസ്എസ് യൂണിയന്റെ തിരൂർ മേഖലാ സമ്മേളനം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വാണീകാന്തൻ അധ്യക്ഷത വഹിച്ചു.തിരൂർ മേഖലാ കൺവീനർ മനോമോഹൻ, താലൂക്ക് യൂണിയൻ സെക്രട്ടറി മഹേഷ് കുമാർ, എൻഎസ്എസ് ഹൈസ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.പി. രമേഷ് കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് സി.എസ്. വിമലകുമാരി, എംഎസ്എസ് കോഡിനേറ്റർ സതീദേവി, വനിതാ യൂണിയൻ സെക്രട്ടറി ജ്യോതി വേണുഗോപാൽ, ബീനാ മോഹൻ, രതി രമേഷ് തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു.