പൊന്നാനി : പുതുപൊന്നാനി സൗത്ത് വാർഡിൽ മൂന്നാമത്തെ അങ്കണവാടിക്കും ഹൈടെക് കെട്ടിടമുയരും. നഗരസഭയുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആറാം നമ്പർ അങ്കണവാടിക്ക് ഹൈടെക് കെട്ടിടം നിർമിക്കുന്നത്.
ആല്യാമാക്കാനകത്ത് മുഹമ്മദുകുട്ടിയും കുടുംബവും മാതാപിതാക്കളുടെ സ്മരണയ്ക്കായി വിട്ടുകൊടുത്ത മൂന്നു സെന്റ് സ്ഥലത്താണ് 20 ലക്ഷം രൂപ അടങ്കലിൽ കെട്ടിടം നിർമിക്കുന്നത്. അങ്കണവാടി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷയായി. രജീഷ് ഊപ്പാല, ഒ.ഒ. ഷംസു, ബാത്തിഷ, വി.എം.എ. ബക്കർ എന്നിവർ പ്രസംഗിച്ചു.