വട്ടംകുളം : നിർമ്മാണ രംഗത്തെ അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം തടയുക, മണൽവാരൽ പുനരാരംഭിക്കുവാൻ സംസ്ഥാന സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കുക. മറ്റു അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വട്ടംകുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.
ഏ.വി.മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ജില്ല ജനറൽ സെക്രട്ടറി വി.പി.സക്കരിയ്യ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം.വി.ലത്തീഫ് പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ.വി.കുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ജില്ല സെക്രട്ടറി എം.എ.നവാബ്, ജില്ല കമ്മറ്റിയംഗം എം, മുരളീധരൻ, പി.ബാബു. എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ഏ.വി.മുഹമ്മദ് പ്രസിഡണ്ട്, എം.വി.ലത്തീഫ് സെക്രട്ടറി, കെ.വി.അയ്യപ്പൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
