തിരൂർ : രക്ഷിതാക്കൾ നിയന്ത്രിക്കുന്ന വിദ്യാഭ്യാസകാലം അവസാനിച്ചെന്നും കുട്ടികൾ അവർ ആഗ്രഹിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുത്ത് പഠിക്കുന്ന കാലത്തിലേക്ക് മാറിയെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടിയ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. ഡിഇഒ ആർ.പി. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ, നഗരസഭാധ്യക്ഷ എ.പി. നസീമ, ഉപാധ്യക്ഷൻ പി. രാമൻകുട്ടി, പിടിഎ പ്രസിഡന്റ് എ.കെ. ബാബു, സ്കൂൾ പ്രിൻസിപ്പൽ എം.സി. രഹ്ന, അഡ്വ. എം. വിക്രംകുമാർ, എം.പി. റസിയ, കെ.കെ. അബ്ദുൾ സലാം, കൗൺസിലർമാരായ വി. നന്ദൻ, സരോജാദേവി, പിടിഎ വൈസ് പ്രസിഡന്റ് എം.സി. വിനോദ് കുമാർ, സ്കൂൾ പ്രഥമാധ്യാപകൻ ടി.വി. ദിനേശ്, പി.എസ്.കെ. സറീന, ഇ. സുശീൽകുമാർ എന്നിവർ സംസാരിച്ചു.