കുറ്റിപ്പുറം : പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും നഗരത്തോടുള്ള അവഗണനക്കുമെതിരേ ടീം കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സെൻട്രൽ ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ മുഹമ്മദലി പാറമ്മൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസൽ റഹ്മാൻ അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം, ബഷീർ പൂക്കോട്ട്, ശിഹാബ് ആലുക്കൽ, ബർക്കത്ത്, സയ്ദ് തയ്യിൽ, റഫീഖ് അലി പാറമ്മൽ, സതീശൻ, മുസ്തഫ വിരുത്തുള്ളി യിൽ, കെ.ഇ. ഫിറോസ് ബാബു, ജാസിർ ചുള്ളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറിക്ക് നൽകിയ മെമറാൻഡം ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് നസീറ പറത്തൊടി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.