പൊന്നാനി : നഗരസഭയിൽ ഇ-മാലിന്യശേഖരണ കാംപെയിന്റെ ഭാഗമായി ഇ- കളക്ഷൻ വാഹനം പ്രയാണമാരംഭിച്ചു.നഗരസഭാ ഓഫീസിൽനിന്ന് പ്രയാണമാരംഭിച്ച ഇ-മാലിന്യ കളക്ഷൻ വാഹനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഫ്ളാഗ് ഓഫ് ചെയ്തു.ഹരിതകേരള മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ വില നൽകി ഹരിതകർമസേന സംഭരിക്കും.ടെലിവിഷൻ, ഫ്രിഡ്ജ്, ഇസ്തിരിപ്പെട്ടി, കംപ്യൂട്ടർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, പഴയ റേഡിയോ ഉൾപ്പെടെ അപകടകരമല്ലാത്ത 44 ഇനങ്ങളാണ് സംഭരിക്കുക.ഓരോന്നിന്റെയും തൂക്കമനുസരിച്ച് നിശ്ചയിക്കുന്ന വില നൽകിയാണ് ഹരിതകർമസേന സംഭരിക്കുക.നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു.ഷീന സുദേശൻ, ഇക്ബാൽ, ബീവി, ഷാഫി, രഞ്ജിനി, സുധ, അയിഷ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗീത എന്നിവർ പങ്കെടുത്തു.