ചങ്ങരംകുളം : ആലങ്കോട് പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളിലെ എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ്, എൽഎസ്എസ് വിജയികളെ അനുമോദിച്ചു. ‘ജയാരവം 2025’ വി.ടി. ബൽറാം ഉദ്ഘാടനംചെയ്തു. ആലങ്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു.സിനിമാ നടൻ ലുക്മാൻ അവറാൻ മുഖ്യാതിഥിയായി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ, പി.ടി. അബ്ദുൽഖാദർ, അടാട്ട് വാസുദേവൻ, സുനിത ചെർള്ളശ്ശേരി, ശശി പൂക്കെപ്പുറത്ത്, സി.കെ. മോഹനൻ, എൻ.വി. സുബൈർ, സുജിത സുനിൽ, അംബിക, അഡ്വ. ഷബ്‌ന ഞാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.