എരമംഗലം: മാറഞ്ചേരി പനമ്പാട് വളവിൽ യാത്രക്കാർക്ക് ഭീഷണിയായതിനാൽ മുറിച്ചിട്ട മരത്തിന്റെ വലിയ മരത്തടികൾ റോഡിലേക്ക് തള്ളിനിൽക്കുന്നത് കാൽനട-വാഹനയാത്ര ക്കാർക്ക് ഒരുപോലെ ഭീഷണിയാകുന്നു. കുണ്ടുകടവ്-ഗുരുവായൂർ സംസ്ഥാനപാതയിൽ പനമ്പാട് വളവിലാണ് അപകടകരമായ രീതിയിൽ വലിയ മരത്തടികൾ റോഡരികിൽ കൂട്ടിയിട്ടിരി ക്കുന്നത്. ഇതിൽ വലിയ മരക്കുറ്റികൾ പലതും റോഡിലേക്ക് തള്ളിനിൽക്കുകയാണ്.രണ്ടു വളവുകൾ തുടരെയുണ്ടാകുന്ന സംസ്ഥാനപാതയിലെ ഏറെ അപകടകരമായ വളവുകളിൽ പ്പെട്ടതാണ് പനമ്പാട് വളവ്. ഇവിടെയാണ് റോഡിൽ വലിയ അപകടങ്ങൾ ക്ക്വഴിവെക്കുന്ന തരത്തിൽ അലക്ഷ്യമായി മരത്തടികൾ കൂട്ടിയിട്ടിരിക്കുന്നത്. സംസ്ഥാനപാതയിൽനിന്ന് കൃഷ്ണപണിക്കർ റോഡിലേക്ക് തിരിയുന്ന ഭാഗത്താണിത്. വിഷയത്തിൽ നടപടിയുണ്ടാ കമെന്നാണ് നാട്ടുകാരുടെ ആവശ്യം.