പൊന്നാനി: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഹസൈനാർ മാസ്റ്ററിന്റെ സ്മരണാർഥമുള്ള പുരസ്‌കാരം നേടിയ പി. കോയക്കുട്ടിയെ കേരള മദ്യനിരോധന സമിതി ഭാരവാഹികൾ അനുമോദിച്ചു.അനുമോദനയോഗം സംസ്ഥാന ട്രഷറർ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രാജൻ തലക്കാട് അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലർ അടാട്ട് വാസുദേവൻ ഷാൾ അണിയിച്ചു. ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, പി.പി. ഖാലിദ്, മുസ്തഫ ശുകപുരം, മഹേഷ് ബാബു, എ. അബ്ദുല്ലതീഫ്, മുരളി മേലേപ്പട്ട്, കെ. ഹനീഫ എന്നിവർ പ്രസംഗിച്ചു.