ചങ്ങരംകുളം:ഡിഗ്രി കഴിഞ്ഞു പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി പഠനത്തോടൊപ്പം കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു.കോളേജ് മാനേജ്മെൻ്റ് പ്രസിഡൻറ് പിപിഎം അഷ്റഫ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു.ലേൺടെക് ഐടി അക്കാദമി ഡയറക്ടർ രാജേഷ് ബാബു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി സാധ്യതകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .കോഴ്സ് കോഡിനേറ്റർ സി കെ ജുബി പ്രസംഗിച്ചു.വിവിധ സ്ട്റീമുകളായി ആരംഭിക്കുന്ന പത്തോളം തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഉദ്ഘാടനമാണ് പരിപാടിയിൽ വെച്ച് നടന്നത്.