തിരൂർ :ജെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വനിത കോളേജിൽ ബിരുദ സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു. തിരൂർ നഗര സഭ ചെയർപേഴ്സൺ എ. പി നസീമ ഉദ്ഘടനം ചെയ്തു. തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യ അതിഥി ആയിരുന്നു. കോളേജ് ചെയർമാൻ പത്തൂർ ബാവഹാജി അധ്യക്ഷനായി.. പ്രിൻസിപ്പൽ രഞ്ജിത്ത്. വി കെ, അബൂബക്കർ, കുഞ്ഞിപ്പ, സൈനുദ്ധീൻ, ലത്തീഫ് കൈനിക്കര, ജൗഹർ, രേഷ്മ, സുബൈദ തുടങ്ങിയവർ പ്രസംഗിച്ചു.