ചങ്ങരംകുളം:ആഗസ്റ്റ് 9 ലെ വ്യാപാരി ദിനത്തിൽ നൽകുന്ന വിവിധ സഹായങ്ങളുടെ ഭാഗമായ് കെ.വി.വി. ഇ.എസ്.ചങ്ങരംകുളം യൂണിറ്റ് ഫണ്ട് സമാഹരണം നടത്തി.ഡയാലിസ് സെന്ററിന് നൽകാനുള്ള ചങ്ങരംകുളം യൂണിറ്റിലെ ഫണ്ട് സമാഹരണത്തിന്റെ ഉൽഘാടനം യൂണിറ്റ് സിക്രട്ടറി ഒ.മൊയ്ണ്ണിക്ക് ഫണ്ട് നൽകി കൊണ്ട് യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദ് നിർവഹിച്ചു. ചടങ്ങിൽ ഉമർ കളങ്ങര, ഉസ്മാൻ പന്താവൂർ, ടി.കൃഷ്ണൻ നായർ , മുഹമ്മദലി പഞ്ചമി, സൈതലവി ഹാജി,കെ.വി.ഇബ്രാഹിംക്കുട്ടി, സുനിൽ ചിന്നൻ ,രവി എരിഞ്ഞിക്കാട്ട്,വി.കെ.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു.ആഗസ്റ്റ് 9 ന് കാലത്ത് 10 മണിക്ക് ചങ്ങരംകുളംഹൈവേയിൽ പതാക ഉയർത്തുകയും മധുര പലഹാര വിതരണവും വിവിധ സാമ്പത്തിക സഹായ വിതരണവും നടത്തും.