തിരുനാവായ : റെയിൽപ്പാളത്തിൽ ഇരുമ്പുപൈപ്പുകൾ വെച്ചയാൾ പിടിയിൽ. ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. തൃശ്ശൂർ-കണ്ണൂർ എക്സ്പ്രസ് ഇവിടെനിന്ന് എടുക്കുന്നതിനു തൊട്ടുമുൻപ് എൻജിന്റെ അടിയിൽ പാളത്തിൽ ഇയാൾ ഇരുമ്പുപൈപ്പുകൾ വെക്കുകയായി രുന്നു.ഒരാൾ എൻജിന്റെ അടുത്തുനിന്ന് വരുന്നതുകണ്ട യാത്രക്കാരും റെയിൽവേ ജീവനക്കാരും സംശയംതോന്നി നോക്കിയപ്പോഴാണ് ഇരുമ്പുപൈപ്പുകൾ കണ്ടത്. തുടർന്ന് ഇയാളെ പിടികൂടി തിരൂർ പോലീസിന് കൈമാറി.തെലുങ്ക് സംസാരിക്കുന്ന മധ്യവയസ്കൻ മാനസികവെല്ലുവിളി നേരിടുന്നതായും അട്ടിമറി സാധ്യത ഇല്ലെന്നും പോലീസ് പറഞ്ഞു. ഈ വണ്ടിക്കുമുൻപ് കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് കടന്നുപോകുന്ന പാളത്തിൽ കല്ലുവെക്കാനും ഇയാൾ ശ്രമിച്ചതായി പറയുന്നു.