ചങ്ങരംകുളം : സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി കോൾ സംരക്ഷണസമിതി ആലങ്കോട് കൃഷിഭവനിലേക്ക് മാർച്ചും ധർണയും നടത്തി.ചങ്ങരംകുളം ബസ്‍സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് കൃഷിഭവനു മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ സംരക്ഷണസമിതി സെക്രട്ടറി ജയാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീശൻ അധ്യക്ഷനായി. കോലത്ത് പാടം സെക്രട്ടറി വി.പി. കരുണാകരൻ, ഹസ്സൻ പരൂർപടവ്, അബ്ദുൾ റഹിമാൻ ചേറായം കോൾപടവ്, കെ.വി. മുസ്ത തിരുത്തുമ്മൽ കോൾപടവ്, ഹമീദ് തെക്കേകെട്ട് തുടങ്ങിയവർ പ്രസംഗിച്ചു.