ചങ്ങരകുളം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കൗമാരക്കാരുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലകളുടെ നന്നംമുക്ക് പഞ്ചായത്തിലെ ക്ലാസുകൾ ആരംഭിച്ചു. കഞ്ഞിയൂർ ലെജൻഡ് ക്ലബിൻ്റെ നേതൃത്വത്തിൽ കാഞ്ഞിയൂർപയ്യൂരയിൽ ഹുസൈന്റെ വീട്ടിൽ വെച്ച് നടന്ന ആദ്യ ക്ലാസ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗംമുസ്തഫ ചാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ജയ ടി. ക്ലാസ് നയിച്ചു. അനുപ് സ്വാഗതവും.കുഞ്ഞൻ അധ്യക്ഷത വഹിച്ചു ഷീല പി.ബി. നന്ദിരേഖപ്പെടുത്തി പരിപാടികൾക്ക് ക്ലബ് അംഗങ്ങളായ അൻഷാദ് സി ആർ ,സഹൽ എ വി ,ആദിത്യൻ സി ബി ,തുടങ്ങിയവർ നേതൃത്വം നൽകി
കൗമാര പ്രായത്തിലുള്ള കുട്ടികളെക്കുറിച്ച് സമൂഹത്തിൽ വലിയ ആശങ്കകളാണ് ഉയർന്നു വന്നിട്ടുള്ളത്. ലഹരി, ഡിജിറ്റൽ അടിമത്വം, വിഷാദ പ്രവണതകൾ, അതിസാഹസികത, ആക്രമണ പ്രവണതകൾ, തുടങ്ങിയ ഒട്ടേറെ സംഗതികൾ വലിയതോതിൽ ചർച്ചാവിഷയമായി ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. കൗമാരക്കാരെ മാത്രം കുറ്റക്കാർ ആക്കുന്ന രീതിയിലാണ് ഈ ചർച്ചകളിൽ ഭൂരിഭാഗവും എത്തിച്ചേരാറു ള്ളത്. എന്നാൽ എല്ലാ കൗമാരക്കാരും പ്രശ്നക്കാരാണോ, മാറിയ കാലഘട്ടത്തിൻറെ പ്രത്യേകതകൾ മനസ്സിലാക്കി അവരെ കൈകാര്യം ചെയ്യാൻ നമ്മുടെ രക്ഷിതാക്കൾക്ക് ആകുന്നുണ്ടോ, കുട്ടികളുടെ പ്രശ്നങ്ങളിൽ ശാസ്ത്രീയമായാണോ നാമിടപ്പെടുന്നത്,എന്നീ ചോദ്യങ്ങളാണ് ക്യാമ്പയിനിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കോഴിക്കോട് സർവ്വകലാശാലയിലെ മനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ പ്രവർത്തനങ്ങളെ ആധാരമാക്കി രൂപീകരിച്ച മോഡ്യൂളുകളാണ് പരിശീലനത്തിന്, ഉപയോഗിക്കുന്നത്.
- എന്താണ് ടീനേജ്
- കൗമാര കാല സമ്മർദ്ദം
- കുടുംബത്തിലെ ജനാധിപത്യം
- മാനസികാരോഗ്യം
- കൗമാരക്കാരോട് എങ്ങനെ സംസാരിക്കണം
- കൗമാരത്തെ ചേർത്തുപിടിക്കാം
- കൗമാരവും മധ്യവയസ്സും
തുടങ്ങിയ മേഖലകളാണ് ഈ പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
നന്നംമുക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ലൈബ്രറികൾ, ക്ലബ്ബുകൾ, കുടുംബശ്രീകൾ എന്നിവരുടെ സഹായത്തോടെ ക്ലാസുകൾ നടക്കുക.