ചങ്ങരംകുളം:ആലംങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകദിനം ആചരിച്ചു.ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നടന്ന ചടങ്ങ് പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ അധ്യക്ഷത വഹിച്ചു.കർഷക തൊഴിലാളികൾ ക്കുള്ള ആദരവും കുടുബശി പ്രവർത്തകർക്കുള്ള ആദരവും അവാർഡ് വിതരണവും നടത്തി.ചടങ്ങിൽ കൃഷി ഓഫീസർ അനീസ് എംഎം സ്വാഗതം പറഞ്ഞു.