ചങ്ങരംകുളം : വിദ്യാർഥികൾക്കിടയിൽ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കോലിക്കര ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് കാമ്പസിൽ അഗ്രിക്കൾച്ചർ ക്ലബ് തുടങ്ങി.റിട്ട്. അഗ്രിക്കൾച്ചർ അഡിഷണൽ ഡയറക്ടർ ആമിന വെങ്കിട്ട ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.എ. ലമിയ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാനവാസ് വട്ടത്തൂർ, നവാസ് ഹുദവി, ജിഷ, അനീസ് വാഫി, അബാൻ മുഹമ്മദ്, ആയിഷ നസ്‌റിൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾക്കായി സൗജന്യ പച്ചക്കറി വിത്ത് വിതരണവും നടത്തി.