പൊന്നാനി : കോൾപ്പാടങ്ങളിലേക്ക് ഭാരതപ്പുഴയിൽനിന്ന് വെള്ളമെത്തിക്കുന്ന ഭാരതപ്പുഴ-ബിയ്യം കായൽ സംയോജന പദ്ധതിയ്ക്ക് ടെൻഡറായി. ഭാരതപ്പുഴയിൽനിന്ന് വെള്ളം ലിങ്ക്കനാൽ വഴി ബിയ്യം കായലിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. കൃഷിക്കുമാത്രമല്ല ശുദ്ധജലക്ഷാമത്തി നും പരിഹാരമാകുന്നതാണ് പദ്ധതി.38 കോടി രൂപയ്ക്ക് പാലക്കാട് പിഎച്ച് കൺസ്ട്രക്‌ഷൻസ് എന്ന കമ്പനിയാണ് ടെൻഡറെടുത്തിരിക്കുന്നത്. 18 മാസത്തിനുള്ളിൽ യാഥാർഥ്യമാക്കും. പൊന്നാനി താലൂക്കിലെ ഏഴ് പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും തൃശ്ശൂർ ജില്ലയിലെ കുന്നംകുളം നഗരസഭയ്ക്കും സമീപത്തെ അഞ്ചുപഞ്ചായത്തുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ തരിശിട്ടിരിക്കുന്ന ഏക്കർ കണക്കിന് പാടശേഖര ങ്ങൾക്കും പദ്ധതി അനുഗ്രഹമാകും. 2400 ഹെക്ടറിൽകൂടി നെൽകൃഷി വ്യാപിപ്പിക്കാനാകു മെന്നാണ് പ്രതീക്ഷ.