Breaking
Mon. Aug 17th, 2026

കലയും സാഹിത്യവും ജീവിതം മനുഷ്യത്വപൂർണമാക്കുന്നു -സമദാനി

പൊന്നാനി : യാഥാർഥ്യത്തെ പുനർനിർമിക്കുന്നതും ജീവിതത്തെ മനുഷ്യത്വ പൂർണമാക്കു ന്നതും കലയും സാഹിത്യവുമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. എംഎസ്എഫ് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പൊന്നാനിയിൽ സംഘടിപ്പിച്ച സാംസ്‌കാരികസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൃശ്യമല്ലാത്തതിനെ ദൃശ്യവത്കരിക്കുകയും ശ്രാവ്യമല്ലാത്തതിനെ ശ്രാവ്യമാക്കുകയും ചെയ്യു ന്നവർ കലാകാരന്മാരാണ്. അസ്വാതന്ത്ര്യവും അസമത്വവും നിലനിൽക്കുന്നിടത്തോളം സാംസ്‌കാരിക കലാ പ്രതിരോധം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയിലെ വെട്ടം പോക്കിരിയാനകം തറവാട്ടിലാണ് സാംസ്‌കാരികസംഗമം നടന്നത്. കല, സംസ്‌കാരം, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.എംഎസ്എഫ് ജില്ലാ ട്രഷറർ കെ.എൻ. ഹക്കീം തങ്ങൾ അധ്യക്ഷതവഹിച്ചു. കഥാകൃത്തും നോവലിസ്റ്റുമായ പി. സുരേന്ദ്രൻ, മാപ്പിളപ്പാട്ട് ഗവേഷകരായ ഫൈസൽ എളേറ്റിൽ, റഷീദ് മോങ്ങം എന്നിവർ വിവിധ വിഷയങ്ങ ളിൽ പ്രസംഗിച്ചു. പൊന്നാനിയുടെ ചരിത്രകാരൻ അബ്ദുറഹ്‌മാൻകുട്ടിയെ ചടങ്ങിൽ പൊന്നാട യണിയിച്ച് ആദരിച്ചു.മുസ്‌ലിംലീഗ് ജില്ലാ ട്രഷറർ അഷ്‌റഫ് കോക്കൂർ, സംസ്ഥാന കമ്മിറ്റി അംഗം അഹ്‌മദ് ബാഫഖി തങ്ങൾ, ഫൈസൽ ബാഫഖി തങ്ങൾ, അഷ്ഹർ പെരുമുക്ക്, പി.പി. യൂസുഫലി, പി.എ. ജവാദ്, കബീർ മുതുപറമ്പ്, വി.എ. വഹാബ്, വി.കെ.എം. ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *