Breaking
Mon. Aug 17th, 2026

ഈശ്വരമംഗലം ന്യൂ യുപി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

പൊന്നാനി : ഈശ്വരമംഗലം ന്യു യുപി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.നിളാതീരത്ത് 1946-ൽ ഈശ്വര മംഗലത്ത് ശങ്കുണ്ണി നായർ സ്ഥാപിച്ചതാണ് ഈശ്വരമംഗലം ന്യൂ യുപി സ്‌കൂൾ. 2022-ലാണ് വത്സൻ മഠത്തിൽ സ്കൂളിന്റെ മാനേജരായി സ്ഥാനമേൽക്കുന്നത്. അതോടെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി.സ്കൂളിൽ ഫുട്‌ബോൾ ടർഫ് നിർമിച്ചുകൊണ്ടായിരുന്നു വികസന ത്തിന് തുടക്കംകുറിച്ചത്. പഠനത്തോടൊപ്പം കലാകായിക രംഗത്തും മികവു പുലർത്തുന്നതിനു വേണ്ടി ഈശ്വരമംഗലം ഫുട്‌ബോൾ അക്കാദമി, ഈശ്വരമംഗലം കലാക്ഷേത്രം എന്നിവസ്ഥാപിച്ചു.

ചുരുങ്ങിയ സമയംകൊണ്ട് ഉപജില്ലാ കലോത്സവത്തിൽ ഒന്നാംസ്ഥാനവും ശാസ്ത്രമേളയിൽ ഉപജില്ലയിൽ രണ്ടാംസ്ഥാനവും നേടാൻ വിദ്യാലയത്തിനായി.ഫുട്‌ബോൾ മത്സരത്തിൽ ദേശീയ തലത്തിൽ വരെ മാറ്റുരയ്ക്കാൻ ഈശ്വരമംഗലം ഫുട്‌ബോൾ അക്കാദമിയിലെ കുട്ടികൾ ക്ക് കഴിഞ്ഞിട്ടുണ്ട്.കെട്ടിടോദ്ഘാടനം ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മാനേജ്‌ മെന്റും പിടിഎയും അധ്യാപകരുമെല്ലാം. രാവിലെ 10.30ന് പി. നന്ദകുമാർ എംഎൽഎ കെട്ടിടോദ്ഘാടനം നിർവഹിക്കും. പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *