Breaking
Wed. Sep 9th, 2026

അസ്‌മ കൂട്ടായിക്ക് സ്‌മരണാഞ്ജലി

പൊന്നാനി : പാട്ടുകൾ മനുഷ്യരെ സ്വസ്ഥരാക്കുന്നുവെന്ന് മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസൽ എളേറ്റിൽ. ഒപേര മ്യൂസിക് സംഘടിപ്പിച്ച അസ്‌മ കൂട്ടായി അനുസ്‌മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അർഹമായ പരിഗണന ലഭിക്കാത്തവരാണ് പഴയ കാല പാട്ടുകാരിൽ ഏറെയുമെന്നും പുതിയ പാട്ടുകാരെ പ്രോത്സാഹിപ്പിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്ന വലിയൊരു സമൂഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അസ്‌മ കൂട്ടായിക്കുള്ള ഒപേര മ്യൂസിക്കിന്റെ മരണാനന്തര പുരസ്‌ക്കാരം ഫൈസൽ എളേറ്റിൽ കുടുംബാംഗങ്ങൾക്ക് സമ്മനിച്ചു.അനുസ്‌മരണച്ചടങ്ങ് പി.വി. അയ്യൂബ് ഉദ്ഘാടനംചെയ്തു.ഒപേര ചീഫ് പേട്രൺ പി.വി. അബ്ദുറഹീം അനുസ്‌മരണപ്രഭാഷണം നടത്തി. റഷീദ് മോങ്ങം മുഖ്യാതിഥിയായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.വി. നദീർ, മുനിസിപ്പൽ കൗൺസിലർ എം.പി. ഷബീറാബി, കെ.വി. നൈനാർ, അരവിന്ദൻ പൊന്നാനി, ടി.കെ. ഇസ്‌മായിൽ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *