പൊന്നാനി : നരേന്ദ്രമോദിയുടെ ഭരണത്തിൽ ഭാരതം ലോകത്തിന്റെ രക്ഷാപുരുഷൻ പദവിയിലേക്ക് ഉയർന്നുവെന്ന് അഡ്വ. ശങ്കു ടി. ദാസ് പറഞ്ഞു. പൊന്നാനി എ.വി. ഹൈസ്‌കൂളിൽ ഈശ്വരമംഗലം, ഈഴുവത്തിരുത്തി എൻ.ഡി.എ. ഏരിയകൾ ചേർന്നുള്ള ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈശ്വരമംഗലം ഏരിയ പ്രസിഡന്റ് മനോജ് കാട്ടാമ്പല അധ്യക്ഷത വഹിച്ചു.
ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം കെ.യു. ചന്ദ്രൻ, ബി.ഡി.ജെ.എസ്. സംസ്ഥാന സമിതി അംഗം സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, ബി.ജെ.പി. പൊന്നാനി മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ്‌കുമാർ, ജനറൽ സെക്രട്ടറി ഇ.ജി. ഗണേശൻ, കുഞ്ഞൻ ബാവ, എ.പി. പ്രബിൻ, പി. ശശിധരൻ, കെ. അനൂപ്, എം.വി. ബിനീഷ് എന്നിവർ പ്രസംഗിച്ചു.