പൊന്നാനി : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ കന്നുകാലികൾക്കുള്ള നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി.
27 വരെ നീണ്ടുനിൽക്കുന്ന 21 ദിവസത്തെ തീവ്രയജ്ഞ പരിപാടി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല ഉദ്ഘാടനം ചെയ്തു. ഉറൂബ് നഗർ വെറ്ററിനറി ഡിസ്പെൻസറിയിലെ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജന്മാരായ ഡോ. അംഗിരസ്, ഡോ. ടി. വിനീത് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കരുണൻ, സജീവ്, സിനിജ, മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധകുത്തിവെപ്പെടുത്തു.