Breaking
Mon. Aug 17th, 2026

മിനിപമ്പയിൽ കാണാതായെന്നു സംശയിക്കുന്നയാൾക്കായി തിരച്ചിൽ തുടരും

കുറ്റിപ്പുറം : മിനിപമ്പയിലെ ഭാരതപ്പുഴയിൽ കാണാതായതായി സംശയിക്കുന്നയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ശനിയാഴ്‌ചയും തുടരും. വെള്ളിയാഴ്‌ച രാത്രി ഒൻപതോടെയാണ് മിനിപമ്പയ്ക്കു സമീപം ഒരു ബൈക്കും മിനിപമ്പയിലെ പടവിൽ ഒരുജോഡി ചെരിപ്പും കണ്ണടയും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ഇതിനിടെയാണ് പൊന്നാനി പള്ളപ്പുറം സ്വദേശിയായ ഒരാളെ വെള്ളിയാഴ്‌ച രാവിലെമുതൽ കാണാനില്ലെന്ന വിവരം നാട്ടുകാർ അറിയുന്നത്. തുടർന്ന് ഇയാളുടെ വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാർ സ്ഥലത്തെത്തി വാഹനവും ചെരിപ്പും കണ്ണടയും സ്ഥിരീകരിക്കുകയുംചെയ്തു.

കുറ്റിപ്പുറം പോലീസും പൊന്നാനിയിൽനിന്ന് അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തി.എന്നാൽ ദേശീയപാത-66 ആറുവരി പ്പാതയ്ക്കായി പുഴയ്ക്കുകുറുകേ പുതിയ പാലം നിർമിച്ചതിന്റെ കമ്പിയും മറ്റു അവശിഷ്ടങ്ങളും പുഴയിലുള്ളത് രക്ഷാപ്രവർത്തനത്തെ ദോഷകരമായി ബാധിച്ചു. അഗ്നിരക്ഷാ സേനയുടെ കൈവശം രക്ഷാപ്രവർത്തനത്തിനുള്ള സജ്ജീകരണങ്ങൾ കാര്യമായി ഇല്ലാത്തതും രാത്രിയിലെ പരിശോധനയെ ബാധിച്ചു. ഇതോടെ രാത്രി 10.15-ന് തിരച്ചിൽ നിർത്തിവെച്ചു. ശനിയാഴ്‌ച രാവിലെ പുനരാരംഭിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *